Tuesday, February 16, 2010

ലിനക്സില്‍ rootആയി ലോഗിന്‍ ചെയ്യാന്‍

റൂട്ടിന്റെ പാസ് വേര്‍ഡ് ശരിക്കറിയാമായിരുന്നിട്ടും റൂട്ടില്‍ ലോഗിന്‍ ചെയ്യാന്‍ പറ്റാത്ത കാര്യം പലരും പറയാറുണ്ട്.
യൂസര്‍നെയിമും പാസ് വേര്‍ഡും നല്കേണ്ട വിന്‍ഡൊയില്‍ താഴെ കാണുന്ന Actions ല്‍ click ചെയ്യുക.
വരുന്ന window ല്‍ configure login manager ല്‍ click ചെയ്യുക
റൂട്ട് പാസ് വേര്‍ഡ് നല്കുക.
വരുന്ന window ല്‍ security ല്‍ click ചെയ്യുക. അതില്‍
Allow system administrator to login എന്നതിന് ഇടതു വശത്തുള്ള ബോക്സില്‍ click ചെയ്യുക

ബോക്സില്‍ ടിക് മാര്‍ക്ക് വന്നിട്ടുണ്ടാകും.
window close ചെയ്യുക.
‌ഇനി റൂട്ടായി login ചെയ്തു നോക്കൂ.

ശരിയായില്ലേ ?

5 comments:

Unknown said...

വിവരണത്തിന് നന്ദി

Unknown said...

നന്നായി.. ഇനിയും ഇനിയും ലിനക്സ്‌ ടിപ്പുകള്‍ പ്രതീക്ഷിക്കുന്നു..

Anonymous said...

കൊള്ളാം. ഇനി ഇത്തരം ടിപ്സ് ഇനിയും പ്രസിദ്ധീകരിക്കുക

Anonymous said...

ടീച്ചര്‍,
പക്ഷേ ഈ പരിപാടി ഉബുണ്ടുവില്‍ നടപ്പില്ല. കാരണം, അതില്‍ ഇന്‍സ്റ്റളേഷന് റൂട്ടിന്റെ പാസ്വേഡ് ആരും ചോദിയ്ക്കുന്നുമില്ല, കൊടുക്കുന്നുമില്ല, അറിയുന്നുമില്ല. സുഡൊ പാസ്സ്വേഡ് കമാന്റിനെ കുറിച്ചും റൂട്ട് ലോഗിനെക്കുറിച്ചും ഒരു ലേഖനമെഴുതിക്കോളൂ. അറിയാത്ത പലരുമുണ്ടാവും.

Anonymous said...

ലിനക്സിനു പകരം ഗ്നു/ലിനക്സ് ഉപയോഗിയ്ക്കരുതോ?
പതിവില്ലാഞ്ഞിട്ടും ഒരിയ്ക്കല്‍ അബദ്ധത്തിലങ്ങനെ ചെയ്തതിന് രസ്ത (സ്റ്റാള്‍മാന്റെ അസിസ്റ്റന്റ്) എന്റെ വെബ്സൈറ്റ് യു.ആര്‍.എല്‍. വരെ മാറ്റിച്ചു!(പക പോക്കുകയാണെന്നു കരുതണ്ട!) ഡെബീയന്‍കാര്‍ ഹേഡ് കെര്‍ണല്‍ പരീക്ഷിയ്ക്കുന്ന ഭാവമുണ്ടെന്നാണ് ഹക്കീം മാഷ് പറഞ്ഞത്. എങ്കില്‍പ്പിന്നെ ലിനക്സ് എന്ന പ്രയോഗം അവയെ സംബന്ധിച്ച് അര്‍ഥശൂന്യമാകും.