Saturday, July 24, 2010

സംഖ്യകള്‍ക്ക് ആ പേരു വന്നതെങ്ങനെ

ഈ അടുത്തദിവസം കിട്ടിയ ഒരു ഇമെയില്‍ സന്ദേശമാണ് ഇത് എഴുതാനെന്നെ പ്രേരിപ്പിച്ചത്. അക്കങ്ങളെ കുറിച്ചുള്ള ഒരു പുത്തനറിവായിരുന്നു എനിക്കത്.
അതി പ്രാചീന കാലം മുതല്‍ തന്നെ മനുഷ്യന്‍ എണ്ണാന്‍ ആരംഭിച്ചിരുന്നു. അക്കങ്ങള്‍ കണ്ടുപിടിക്കുന്നതിനു മുമ്പുതന്നെ ഒന്നിനൊന്നു പൊരുത്തപെടുത്തി എണ്ണം കൂടുതലുള്ളവ, കുറവുള്ളവ ഇവ നിര്‍ണ്ണയിച്ചിരുന്നു. വളരെ കാലങ്ങള്‍ക്കു ശേഷമാണ് അക്കങ്ങള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത്. ലോകത്തില്‍ അക്കങ്ങള്‍ ആദ്യമായി രൂപപ്പെട്ടത് ഭാരതം, ചൈന, ഈജിപ്ത്, മെസപ്പട്ടാമിയ എന്നീ രാജ്യങ്ങളിലാണ്. ഇന്ന് ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് ഹിന്ദു-അറബ് അക്കങ്ങളായ 0,1,2,3,4,5,6,7,8,9 ഇവയാണല്ലോ.
എന്തുകൊണ്ട് 1 നെ ഒന്ന് എന്നും 2 നെ രണ്ട് എന്നും 3 നെ മൂന്ന് എന്നും ......................... പറയുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഈ പേരു നല്കാന്‍ എന്തെങ്കിലും കാരണമുണ്ടോ ?............
ഉണ്ടെന്നാണ് പറയുന്നത്. സംഖ്യകളെഴുതുമ്പോള്‍ അതിലുണ്ടാകുന്ന കോണുകളുടെ എണ്ണം നോക്കിയാണ് പേരു നല്കിയിട്ടുള്ളത്. 0 ഇതില്‍ കോണുകളൊന്നുമില്ല.