Monday, December 28, 2009

കമ്പ്യൂട്ടറും ഞാനും ബ്ളോഗും


ഞാന്‍ ഒരു പ്രൈമറി സ്ക്കൂള്‍ അധ്യാപികയായി ജോലി ചെയ്തു വന്നിരുന്ന കാലം. കുട്ടികളുടെ കുറവുമൂലം അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു സ്ക്കൂള്‍. ഞാനാണെങ്കില്‍ ജോലിയില്‍ പ്രവേശിച്ച് അധികകാലം ആയിട്ടില്ല. പ്രൊട്ടക്ഷന്‍ കിട്ടില്ല. പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ പേരുണ്ടെങ്കിലും ജോലി കിട്ടുമോ എന്നറിയില്ല. എണ്‍പതുകളുടെ അവസാനം. അക്കാലത്ത് കമ്പ്യൂട്ടര്‍ അത്ര പ്രചാരത്തിലായിട്ടില്ല. കമ്പ്യൂട്ടര്‍ പഠനകേന്ദ്രങ്ങളും അധികമില്ല. ജോലി പോയാലും കമ്പ്യൂട്ടര്‍ പഠിച്ച് ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാമെന്നുള്ള ചിന്ത മനസ്സിലുയര്‍ന്നുവന്നു. എന്റെ ഭര്‍ത്താവ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയിരുന്നു. അദ്ദേഹം തന്നെ മുന്‍കൈ എടുത്ത് ഒരു കമ്പ്യൂട്ടര്‍ വാങ്ങി. അന്ന് windows ഉം അധികം പ്രചാരത്തിലായിട്ടില്ല.DOS ല്‍ ആയിരുന്നു ആദ്യ പഠനം. ഭര്‍ത്താവിന്റെ സഹായത്തോടെ wordstar ഉം dbase ഉം എല്ലാം പഠിച്ചു. ഒപ്പം തന്നെ Windows ഉം ഉപയോഗിക്കാന്‍ പഠിച്ചു. എന്നാല്‍ അധികം താമസിയാതെ എനിക്ക് ഗവണ്‍മെന്റ് സര്‍വീസില്‍ ജോലി ലഭിച്ചു. അതോടെ കമ്പ്യൂട്ടര്‍ പഠനം സ്വന്തം ആവശായത്തിനു മാത്രമായ സ്വയം പഠനമായി മാറി.
സ്ക്കൂളുകളില്‍ ടി പഠനം തുടങ്ങിയപ്പോള്‍ മുന്‍പു പഠിച്ചിരുന്നത് സഹായകമായി. അന്നു മുതല്‍ കമ്പ്യൂട്ടറിനെ കുറിച്ച് കൂടുതല്‍ അറിവ് നേടാനും അറിവ് പ്രയോഗിക്കുവാനും ശ്രമിച്ചു കൊണ്ടിരുന്നു. ഭര്‍ത്താവിന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ അതിന് ആക്കം കൂടി. അത്തരത്തിലൊരവസരത്തിലാണ് ഗണിതശാസ്ത്ര ബ്ളോഗിനെ കുറിച്ച് അറിയുന്നത്. ഗണിതത്തിനോട് പ്രത്യേക താല്‍പര്യമുള്ളതിനാല്‍ ബ്ളോഗിലെ സ്ഥിരം സന്ദര്‍ശകയായി. ബ്ളോഗില്‍ comments പോസ്റ്റു ചെയ്യാനും ലിങ്കുകള്‍ നല്കാനും അതിലൂടെ മനസ്സിലാക്കി. സ്വന്തമായി ഒരു ബ്ളോഗ് എന്ന ആഗ്രഹവുമായി നടക്കന്ന അവസരത്തിലാണ് ഗണിതശാസ്ത്ര ബ്ളോഗിലെ ഹരിസാര്‍ എന്നെ വിളിച്ച് സ്വന്തമായി ബ്ളോഗ് ഉണ്ടാക്കി നോക്കാന്‍ പറയുന്നതും അതിനു സഹായകമായ helplines നെ കുറിച്ചു പറയുന്നതും.
ആഗ്രഹം യാഥാര്‍ത്ഥ്യ മാക്കാന്‍ ശ്രമിച്ചതാണിവിടെ. എത്രത്തോളം വിജയിച്ചു എന്നറിയില്ല. എന്തായാലും ......................